ബൗണ്ടറി ലൈനിലെ ധോണിയുടെ മിന്നല്‍ പ്രകടനം; അമ്പരന്ന് കമന്റേറ്റര്‍മാര്‍

single-img
26 April 2018

https://www.iplt20.com/video/126021

വയസ് മുപ്പത്തിയേഴായെങ്കിലും ധോണിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് എതിരാളികള്‍ക്ക് പോലും സംശയമുണ്ടാകില്ല. ധോണിയുടെ ശാരീരിക ക്ഷമതയ്‌ക്കൊപ്പം ഫീല്‍ഡിലെ മനസ്സാന്നിധ്യവും തെളിയിക്കുന്ന നിമിഷങ്ങള്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിലും പിറന്നു.

വിക്കറ്റ് കീപ്പറായ ധോണി ബൗണ്ടറി ലൈന്‍ വരെ ഓടി നടത്തിയ രക്ഷിക്കലിനെ കമന്റേറ്റര്‍മാര്‍ക്ക് പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും തീരുന്നുണ്ടായിരുന്നില്ല. രണ്ടാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. ചഹാറിനെ തൂക്കിയടിച്ച ഡികോകിന് ചെറുതായി പാളിയപ്പോള്‍ ധോണിയുടെ തലയ്ക്ക് മുകളിലൂടെ പന്തുയര്‍ന്നു.

ക്യാച്ചെടുക്കാനുള്ള സാധ്യതയില്ലെന്ന് മനസിലാക്കുമ്പോഴും രണ്ട് റണ്ണെങ്കിലും രക്ഷിക്കാനുള്ള സാധ്യത ധോണി കണ്ടു. ബാറ്റ്‌സ്മാന് പുറകിലെ ബൗണ്ടറി ലൈനിലേക്ക് പാഞ്ഞെത്തിയ ധോണി പന്ത് ഫോറാകുന്നതില്‍ നിന്നും രക്ഷിച്ചെടുക്കുകയും ചെയ്തു.