യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി; മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ത​റ​യി​ൽ ഒ​ളി​പ്പി​ച്ചു

single-img
26 April 2018

യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ത​റ​യി​ൽ ഒ​ളി​പ്പി​ച്ചു. ഷാ​ർ​ജ​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ​രു​ടെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഒ​രു മാ​സം മു​മ്പാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നാ​ണു സൂ​ച​ന. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വീ​ടി​ന്‍റെ ത​റ​യ്ക്ക​ടി​യി​ൽ ഒ​ളി​പ്പി​ച്ച മൃ​ത​ദേ​ഹം പോ​ലീ​സ് നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ത​റ​യി​ൽ ഒ​ളി​പ്പി​ച്ച​താ​ണെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു. മ​ല​യാ​ളി​യാ​യ ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് വീ​ട് വാ​ട​ക​യ്ക്കു ന​ൽ​കും എ​ന്ന ബോ​ർ​ഡ് തൂ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​യാ​ൾ നാ​ടു​വി​ട്ട​ത്.

കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ എ​ല്ലാ ദി​വ​സ​വും കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യു​വ​തി ഫോ​ണ്‍ വി​ളി​ക​ൾ​ക്കു പ്ര​തി​ക​രി​ക്കാ​താ​യ​തോ​ടെ ഇ​യാ​ൾ കേ​ര​ള​ത്തി​ൽ​നി​ന്നു ഷാ​ർ​ജ​യി​ലെ​ത്തി​യാ​ണു പ​രാ​തി ന​ൽ​കി​യ​ത്.