പേമെന്റ് സീറ്റ് വിവാദത്തില്‍ തെറ്റുകാരനല്ലെന്ന് ആവര്‍ത്തിച്ച് സി.ദിവാകരന്‍: ‘ദേശീയ എക്‌സിക്യൂട്ടീവില്‍ തിരിച്ചെത്താനാകും’

single-img
26 April 2018

തിരുവനന്തപുരം: പേമെന്റ് സീറ്റ് വിവാദത്തില്‍ തെറ്റുകാരനല്ലെന്ന് ആവര്‍ത്തിച്ച് സിപിഐ നേതാവ് സി.ദിവാകരന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്വത്തില്‍ തന്നെ മാത്രം പ്രതിയാക്കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

തെറ്റുകാരനല്ലെന്നത് കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. ദേശീയ എക്‌സിക്യൂട്ടിവില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സി.ദിവാകരന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. പേമെന്റ് സീറ്റ് വിവാദത്തില്‍ സി.ദിവാകരനെതിരെ 2014ല്‍ പാര്‍ട്ടി നടപടി എടുത്തിരുന്നു.