സിപിഎമ്മിന്റെ പിന്തുണയോടെ ബത്തേരി നഗരസഭയുടെ ഭരണം കേരള കോണ്‍ഗ്രസ് എമ്മിന്

single-img
26 April 2018

സിപിഎമ്മിന്റെ പിന്തുണയോടെ ബത്തേരി നഗരസഭയുടെ ഭരണം കേരള കോണ്‍ഗ്രസ് എമ്മിന്. ഇതാദ്യമായാണു മലബാറില്‍ തന്നെ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു നഗരസഭയുടെ ഭരണസാരഥ്യം ലഭിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിലെ ടി.എല്‍. സാബുവാണ് അധ്യക്ഷനായത്.

സിപിഎമ്മിലെ 17 അംഗങ്ങളുടെയും പിന്തുണയോടെയാണു വിജയം. കോണ്‍ഗ്രസിലെ എന്‍.എം. വിജയനെ 16നെതിരെ 18 വോട്ടുകള്‍ക്കാണു സാബു പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ടര വര്‍ഷം ബത്തേരിയില്‍ സിപിഎം ഭരണത്തിനു നല്‍കിയ പിന്തുണയ്ക്കു പ്രത്യുപകാരമായാണു സാബുവിനെ സിപിഎം പിന്തുണച്ചത്.

ധാരണ പ്രകാരം ഒരു വര്‍ഷത്തേക്കാണു സാബുവിന് അധ്യക്ഷ പദവി ലഭിക്കുക. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം എങ്ങോട്ടെന്നു ചര്‍ച്ചയായിരിക്കെ, സംസ്ഥാന തലത്തില്‍ തന്നെ ഈ വിജയം ചര്‍ച്ചയാകും.