ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിക്കുന്ന ചടങ്ങില്‍ ട്രംപിന്റെ കൈ പിടിക്കാന്‍ വിസമ്മതിച്ച് ഭാര്യ മെലാനിയ: വീഡിയോ

single-img
25 April 2018

ത്രിദിന സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ഭാര്യ ബ്രിജിറ്റിനെയും വൈറ്റ് ഹൗസിലേക്ക് സ്വീകരിക്കുന്ന ചടങ്ങിനിടെ ആയിരുന്നു സംഭവം. മെലാനിയയുടെ വലതുകൈപ്പത്തിയില്‍ ട്രംപ് പിടിക്കാന്‍ ശ്രമിക്കുന്നതും ആദ്യം വിസമ്മതിച്ച ശേഷം അതിന് മെലാനിയ അനുവദിക്കുന്നതിന്റെയും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കൈപിടിക്കാന്‍ അനുവദിച്ചതോടെ മെലാനിയയോട് ട്രംപ്, ‘താങ്ക് യു’ എന്നു പറയുന്നതും വീഡിയോയില്‍ കാണാം.