ആസാറാം ബാപ്പുവുമൊത്തുള്ള മോദിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ‘പറക്കുന്നു’

single-img
25 April 2018

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ആസാറാം ബാപ്പുവുമൊത്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ആസാറാമിനെ മോദി വണങ്ങുന്നതും ഇരുവരുമൊന്നിച്ച് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുന്നതുമൊക്കെയാണ് ദൃശ്യങ്ങളില്‍.

കോണ്‍ഗ്രസും ഈ അവസരം പരമാവധി മുതലെടുക്കുന്നുണ്ട്. ഒരു മനുഷ്യന്‍ അറിയപ്പെടുന്നത് അയാളുടെ സൗഹൃദങ്ങളുടെ പേരിലാണ് എന്ന ഇസോപ്പ് കഥകളിലെ വാക്യം ഉദ്ധരിച്ചാണ് ആസാറാമുമൊത്തുള്ള മോദിയുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

എന്നാല്‍ ബോളിവുഡ് നടനും സംവിധായകനുമായ ഫറാന്‍ അക്തര്‍ ഇതിനെതിരെ രംഗത്തെത്തി. ആസാറാമുമൊത്തുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞ ഫറാന്‍ അക്തര്‍ ആസാറാം കുറ്റക്കാരനാണ് എന്ന് തെളിയും മുമ്പ് അദ്ദേഹത്തോട് സഹകരിക്കുന്നത് കുറ്റമല്ലെന്നും പറഞ്ഞു. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് ആസാറാമിനെ വണങ്ങുന്ന ചിത്രം മറ്റ് ചിലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

അസുമല്‍ സിന്ധിയെന്ന കുതിരവണ്ടിക്കാരന്‍ ആള്‍ദൈവം ആസാറാം ബാപ്പുവായ കഥ