ഇന്ധനവില: നികുതി കുറയ്ക്കാനാകില്ലെന്ന് തോമസ് ഐസക്

single-img
25 April 2018

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില കത്തിക്കയറുമ്പോഴും വില കുറയ്ക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ വരുമാനം ഒഴിവാക്കാനാകില്ല. കേന്ദ്രം ഇന്ധന വില കുറക്കാന്‍ തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു തവണ പോലും നികുതി വര്‍ധിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കുറക്കേണ്ട കാര്യവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.