ലിഗയുടെ സഹോദരിക്ക് മുഖ്യമന്ത്രി മുഖംനല്‍കാഞ്ഞത് വേദനാജനകമെന്ന് ചെന്നിത്തല; മരണം രാഷ്ട്രീയവത്കരിക്കരുതെന്നും രാഷ്ട്രീയക്കാര്‍ തന്നെ വന്ന് കാണേണ്ടതില്ലെന്നും ഇല്‍സ

single-img
25 April 2018

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് സഹോദരി ഇല്‍സ. രാഷ്ട്രീയക്കാര്‍ തന്നെ വന്ന് കാണേണ്ടതില്ല. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഇല്‍സ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനത്തിന് തൊട്ടുപിറകെയാണ് ഇല്‍സയുടെ പ്രതികരണം. വിദേശ വനിത ലിഗയെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രി നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഇല്‍സയെ സന്ദര്‍ശിച്ച ശേഷം ചെന്നിത്തല പ്രതികരിച്ചിരുന്നു.

എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാന്‍ അവര്‍ക്ക് പറ്റിയില്ല എന്നത് വേദനാജനകമാണ്. തന്റെ ഓഫീസില്‍ വന്നശേഷമാണ് അവര്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയത് -ചെന്നിത്തല പറഞ്ഞു.

ലിഗയുടെ മരണം കൊലപാതകം?; മരിച്ചത് ശ്വാസംമുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍