ഗുലാം നബി പട്ടേല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു

single-img
25 April 2018

ജമ്മുകശ്മീരിലെ ഭരണകക്ഷിയായ പിഡിപിയുടെ മുന്‍ നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പുല്‍വാമാ ജില്ലയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഗുലാം നബിയെ ഭീകരര്‍ വെടിവെച്ച് കൊന്നത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം നടന്നത്.

പിഡിപിയുടെ പുല്‍വാമാ മേഖലയിലെ കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു ഗുലാം നബി പട്ടേല്‍. രാജ്പുരാ ചോക്കില്‍ തന്റെ സ്‌കോര്‍പ്പിയോ വാഹനത്തിലാണ് നേതാവ് വെടിയേറ്റ് മരിച്ചത്. വെടിയേറ്റ് വീണ ഗുലാം നബിയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരിച്ചു.

അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ക്കും വെടിയേറ്റു. ഇവരെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവെയ്പ്പിന് ശേഷം കടന്നു കളഞ്ഞ ഭീകരര്‍ സുരക്ഷാ ജീവനക്കാരുടെ സര്‍വീസ് റിവോള്‍വറുകളും മോഷ്ടിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.