സൈനിക ആവശ്യങ്ങള്‍ക്കുള്‍പ്പെടെയുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 11ന്റെ വിക്ഷേപണം മാറ്റി

single-img
25 April 2018

സൈനിക ആവശ്യങ്ങള്‍ക്കുള്‍പ്പെടെയുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്–11ന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ നീട്ടിവച്ചു. ഇന്റര്‍നെറ്റ് വേഗതയും മറ്റും സാധ്യമാക്കുന്ന 5,725 കിലോ ഭാരമുള്ള ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കോറുവില്‍നിന്നാണു വിക്ഷേപിക്കാനിരുന്നത്.

തകരാറുകളും മറ്റും കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനകള്‍ ഉപഗ്രഹത്തില്‍ നടത്തുന്നതിനാണ് ഐഎസ്ആര്‍ഒ വിക്ഷേപണം മാറ്റിവച്ചത്. ഇതിനകം തന്നെ വിക്ഷേപണ സ്ഥലത്തെത്തിയ ഉപഗ്രഹം തിരികെയെത്തിക്കും. അതേസമയം എപ്പോഴായിരിക്കും ഉപഗ്രഹം വിക്ഷേപിക്കുന്നതെന്ന വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

വിക്ഷേപണ സ്ഥലത്തെത്തിയ ശേഷമാണ് ഉപഗ്രഹത്തിനു സാങ്കേതിക പ്രശ്‌നങ്ങളുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിസാറ്റ്–6എ യുമായുള്ള ബന്ധം നഷ്ടപ്പെട്ട് ആഴ്ചകള്‍ കഴിയുംമുന്‍പേയാണ് മറ്റൊരു വിക്ഷേപണത്തില്‍നിന്നു ഐഎസ്ആര്‍ഒ പിന്‍വലിഞ്ഞിരിക്കുന്നത്.