തീപിടിക്കാന്‍ സാധ്യത; ഔഡി 12 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു

single-img
25 April 2018

ആഢംബര കാര്‍ നിര്‍മാതാക്കളായ ഔഡി തങ്ങളുടെ 12 ലക്ഷം കാറുകള്‍ തിരികെ വിളക്കാന്‍ തീരുമാനിച്ചു. വാഹനത്തിന്റെ ഇലക്ട്രിക് കൂളന്റ് പമ്പില്‍ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതു കാരണം വാഹനത്തിനു തീ പിടിക്കാന്‍ സാധ്യതയുണ്ട്.

സുരക്ഷ പരിഗണിച്ചും പ്രശ്‌നം പരിഹരിത്തുന്നതിനും വേണ്ടിയാണ് കമ്പനി അടിയന്തരമായി കാറുകള്‍ തിരിച്ചു വിളിക്കുന്നത്. ലോക വ്യാപകമായിട്ടാണ് കമ്പനി കാറുകള്‍ തിരിച്ച് വിളിച്ചക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഔഡി എ5 കാബ്രിയോലെറ്റ്, എ5 സെഡാന്‍, ഔഡി ക്യു 5, ഔഡി എ6, ഔഡി എ4 സെഡാന്‍ തുടങ്ങിയവയാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്.

അമേരിക്കയില്‍ നിന്നും മൂന്നു ലക്ഷത്തിലധികം കാറുകള്‍ തിരിച്ചു വിളിക്കും. നിലവില്‍ ഡീലര്‍മാര്‍ പമ്പുകള്‍ മാറ്റിവച്ച് പ്രശ്‌നം പരിഹരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സാങ്കേതിക തകരാര്‍ കാരണം ചില മോഡലുകള്‍ ഔഡി തിരിച്ചു വിളിച്ചിരുന്നു.