‘സച്ചിന്റെ’ മോഷന്‍ ടൈറ്റില്‍ പുറത്ത്

single-img
24 April 2018

Sachin Motion Title

Here is the motion title of Santhosh Nair's Sachin !!

Posted by Aju Varghese on Sunday, April 22, 2018

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പുറത്ത്. അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഷന്‍ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കുന്ന മുഴുനീള എന്റര്‍ടെയ്‌നറാണ് സച്ചിന്‍.

സച്ചിന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നത്. സച്ചിന്‍ ആരാധകനായ പിതാവ് ആ പേര് മകന് നല്‍കുന്നതും ക്രിക്കറ്റ് ആരാധകനായ മകന്റെ പ്രണയവുമാണ് ചിത്രം പറയുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ രേഷ്മ രാജനാണ് നായിക.

അജു വര്‍ഗീസ്, ധര്‍മജന്‍, അപ്പാനി ശരത്, രമേശ് പിഷാരടി, ഹരീഷ് കണാരന്‍, ജൂബി നൈനാന്‍, മണിയന്‍ പിള്ള രാജു, രഞ്ജി പണിക്കര്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം അടുത്ത മാസം പുനലൂരില്‍ ആരംഭിക്കും. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധീറും ചേര്‍ന്നാണ് നിര്‍മ്മാണം.

മണിരത്‌നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിന്‍. എസ്. എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. യുവ ഛായാഗ്രഹകന്‍മാരില്‍ ശ്രദ്ധേയനായ നീല്‍ ഡി കുഞ്ഞയാണ് സച്ചിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.