തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി വര്‍ക്‌ഷോപ്പില്‍ തീപിടിത്തം

single-img
24 April 2018

തിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിന്റെ ഗാരേജില്‍ തീപിടുത്തം. ഉപയോഗ്യശൂന്യമായ ടയറുകളും ട്യൂബുകളും കൂട്ടിയിട്ടിരുന്നിടത്താണ് തീപിടിച്ചത്. സമീപത്തെ ചവറിലേക്കും തീ പടര്‍ന്നു. അഗ്‌നിശമന സേനയുടെ ഏഴ് യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി.

ടയറുകള്‍ കത്തിയതിനെ തുടര്‍ന്ന് പ്രദേശമാകെ കറുത്ത പുക മൂടി. വര്‍ക്ക്‌ഷോപ്പില്‍ ഇരുമ്പ് മുറിക്കുന്ന കട്ടര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇതിലെ തീപ്പൊരി വീണാകാം തീ പടര്‍ന്നതെന്നും കരുതുന്നു. തീ പിടുത്തത്തെ തുടര്‍ന്ന് സമീപത്തുള്ള 220 കെ.വി ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തു. ലേലം ചെയ്യാനായി മാറ്റിയിട്ടിരുന്ന പഴയ ടയര്‍ ട്യൂബുകളാണ് അഗ്‌നിക്കിരയായത്.