ജനവാസ മേഖല ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ സൗദി വ്യോമസേന തകര്‍ത്തു

single-img
24 April 2018

അതിര്‍ത്തി പട്ടണമായ ജീസാന്‍ ലക്ഷ്യമാക്കി യെമനിലെ ഹൂതികള്‍ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യത്തിലെത്തും മുമ്പേ സൗദി വ്യോമസേന തകര്‍ത്തു. സാധാരണക്കാരുടെ പാര്‍പ്പിട മേഖലകളാണ് ഹൂതികള്‍ ലക്ഷ്യമിട്ടതെന്ന് സൗദി സഖ്യസേന വക്താവ് കേണല്‍. ടര്‍ക്കി അല്‍ മലികി പറഞ്ഞു.

സൗദിയിലെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള നഗരമായ നജ്രാനിന് നേരെയാണ് ഏറ്റവുമധികം ആക്രമണങ്ങള്‍ നടക്കുന്നത്. പതിനായിരത്തിലധികം റോക്കറ്റ് ആക്രമണങ്ങള്‍ പട്ടണത്തിന് നേരെയുണ്ടായിട്ടുണ്ട്. യെമന്‍ അതിര്‍ത്തിയില്‍ നിന്നാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം.