ദുല്‍ഖറിനെ വെല്ലുന്ന സ്‌റ്റൈലില്‍ ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്കില്‍ ചുള്ളനായി മമ്മൂട്ടി

single-img
24 April 2018

കുഞ്ഞിക്കാടെ വണ്ടിയും എടുത്തു പയ്യൻ ഇറങ്ങി 😳😳

കുഞ്ഞിക്കാടെ വണ്ടിയും എടുത്തു പയ്യൻ ഇറങ്ങി 😳😳മമ്മൂക്ക😍😍ഏതു വണ്ടിയും ഇവിടെ ഓക്കേയാണ് മുത്തേ <3Mammootty Fans Club 🙂

Posted by Mammootty Fans Club on Monday, April 23, 2018

ദുല്‍ഖറിനെ വെല്ലുന്ന സ്‌റ്റൈലില്‍ ബൈക്കോടിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് എന്ന ക്രൂസര്‍ ബൈക്കാണ് മമ്മൂട്ടി ഓടിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച അഡ്വഞ്ചര്‍ ബൈക്കുകളിലൊന്നാണ് ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ്.

ക്രൂയിസര്‍ ബൈക്ക് പ്രേമികളുടെ ഇഷ്ട മോഡലായ ആര്‍ 1200 ജി എസില്‍ 1170 സിസി രണ്ടു സിലിണ്ടര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 7750 ആര്‍പിഎമ്മില്‍ 125 ബിഎച്ച്പി കരുത്താണുള്ളത്. 6500 ആര്‍പിഎമ്മില്‍ 125 എന്‍എം ടോര്‍ക്കുമുണ്ട്. ഏകദേശം 18.90 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ് ഷോറൂം വില.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന ചിത്രമായ കുട്ടനാടന്‍ ബ്ലോഗിവ് വേണ്ടിയാണ് മമ്മൂട്ടി ബിഎംഡബ്ല്യു ബൈക്കില്‍ കറങ്ങിയത്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരന്റെ വിവരണത്തിലാണ് കഥ അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രമാണ് ബ്ലോഗ് എഴുത്തുകാരന്‍.