വധശിക്ഷയ്ക്ക് അനുയോജ്യം തൂക്കിലേറ്റലെന്ന് കേന്ദ്രം

single-img
24 April 2018


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ ശിക്ഷ നടപ്പാക്കുമ്പോള്‍ മരണം വരെ തൂക്കിലേറ്റുന്ന രീതിയാണ് അനുയോജ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലളിതവും മനുഷ്യത്വപരവുമായ രീതിയാണ് തൂക്കിക്കൊല.

വിഷം കുത്തിവെക്കുന്നതും വെടിവെച്ചുകൊല്ലുന്നതും പ്രാകൃതവും പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതുമാണ്. അത് മനുഷ്യത്വരഹിതമാണ്. റിഷി മല്‍ഹോത്ര മുഖേന സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തൂക്കിക്കൊലയെ അനുകൂലിക്കുന്നത്.

നിലവില്‍ പിന്തുടര്‍ന്ന് വരുന്ന തൂക്കിക്കൊലക്ക് പകരം വെടിവെച്ചോ വിഷം കുത്തിവെച്ചോ വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലേ എന്നായിരുന്നു ഹര്‍ജിയിലെ ചോദ്യം.