അതിര്‍ത്തിയില്‍ തിരിച്ചടിച്ച് ഇന്ത്യ; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

single-img
24 April 2018

ജമ്മു: ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. അഞ്ച് പാക് സൈനികരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു പാക് സൈനിക പോസ്റ്റ് തകര്‍ക്കുകയും ചെയ്തു. രജൗരിയിലെ സുന്ദര്‍ബാനിയിലും കൃഷ്ണഘാട്ടി മേഖലയിലെയും പാക് സെക്ടറുകള്‍ക്കുനേരെയാണ് ആക്രമണങ്ങള്‍ നടന്നത്.

അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ പുല്‍വാമയില്‍ ചൊവ്വാഴ്ച രാവിലെ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ത്രാലിലെ വനമേഖലയോടെ ചേര്‍ന്നുള്ള ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്.