നാളെയും മറ്റെന്നാളും സംസ്ഥാനത്തോടുന്ന ചില ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

single-img
23 April 2018

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. രാവിലെ 8.35നുള്ള കൊല്ലം-കോട്ടയം പാസഞ്ചര്‍ കായംകുളത്തു നിന്നായിരിക്കും ചൊവ്വാഴ്ച സര്‍വീസ് ആരംഭിക്കുക. രാവിലെ 9.30ന് കായംകുളത്തു നിന്നു പുറപ്പെടും.

രാവിലെ 8.50നുളള 66302 കൊല്ലം എറണാകുളം മെമുവും കായംകുളത്തു നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. 25ന് ഉച്ചയ്ക്കു ഒരു മണിക്കു തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട 22655 തിരുവനന്തപുരം-നിസാമൂദ്ദീന്‍ വീക്ക്‌ലി എക്‌സ്പ്രസ് രണ്ടു മണിക്കായിരിക്കും പുറപ്പെടുക.

ചൊവ്വാഴ്ച തിരുവനന്തപുരം മധുര അമൃത എക്‌സ്പ്രസ് ശാസ്താംകോട്ടയ്ക്കും പെരിനാടിനുമിടയില്‍ 50 മിനിറ്റും ചെന്നൈ എഗ്‌മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് അരമണിക്കൂറും പിടിച്ചിടും. മുംബൈ തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് കരുനാഗപ്പള്ളി ശാസ്താംകോട്ട സ്റ്റേഷനുകള്‍ക്കിടയില്‍ 25 മിനിറ്റ് പിടിച്ചിടും. 25ന് ബിലാസ്പൂര്‍ തിരുനെല്‍വേലി വീക്ക്‌ലി എക്‌സ്പ്രസ് ശാസ്താംകോട്ട സ്റ്റേഷനില്‍ 80 മിനിറ്റ് പിടിച്ചിടും