മുംബൈയിൽ ശി​വ​സേ​ന നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

single-img
23 April 2018

മും​ബൈ: മലാഡിൽ ശി​വ​സേ​ന ഡെ​പ്യൂ​ട്ടി ശാ​ഖാ പ്ര​മു​ഖ് വെടിയേറ്റു മരിച്ചു. സാ​വ​ന്ത് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സാ​വ​ന്തി​നെ ക​ന്ദീ​വ​ലി​യി​ൽ​വ​ച്ച് ബൈ​ക്കി​ലെ​ത്തിയ രണ്ടുപേർ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സാവന്തിനുനേരെ അക്രമികൾ നാലു തവണ നിറയൊഴിച്ചു. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ശി​വ​സേ​ന​യു​ടെ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്നു സാ​വ​ന്ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.