സല്‍മാന്‍ ഖാനെതിരായ കേസുകളില്‍ തുടര്‍നടപടികള്‍ സുപ്രീംകോടതി താല്‍കാലികമായി വിലക്കി

single-img
23 April 2018

ന്യൂഡല്‍ഹി: ജാതി പരാമര്‍ശ കേസുകളില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ തുടര്‍നടപടികള്‍ സുപ്രീംകോടതി താല്‍കാലികമായി വിലക്കി. വാല്‍മീകി സമാജിനെ നിന്ദിക്കുന്ന തരത്തില്‍ ജാതി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിചാരണയാണ് കോടതി മരവിപ്പിച്ചത്.

‘ടൈഗര്‍ സിന്ദാ ഹേ, എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റിയാലിറ്റി ഡാന്‍സ് ഷോക്കിടെയാണ് സല്‍മാന്‍ ‘ഭാംങ്കി’ പരാമര്‍ശം നടത്തിയത്. നൃത്തത്തിലുള്ള തന്റെ കഴിവിനെ കുറിച്ച് പറയുന്നതിനിടെ ‘ഭാംങ്കി’ എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.

താരത്തിന്റെ പരാമര്‍ശത്തിനെതിരെ സഫായ് കര്‍മചാരികളുടെ കമീഷന്‍ മുന്‍ ചെയര്‍മാന്‍ ഹര്‍ണം സിങ് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടി സല്‍മാന് നോട്ടീസ് അയച്ചിരുന്നു. ‘ഭംങ്കി’ എന്ന പ്രയോഗം ലോകത്തിലെ വാല്‍മീകി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ഹര്‍ണം സിങ് ചൂണ്ടിക്കാട്ടുന്നു.