വസ്തു തര്‍ക്കം: മാവേലിക്കരയില്‍ ദമ്പതികള്‍ വെട്ടേറ്റു മരിച്ചു

single-img
23 April 2018

മാവേലിക്കര പല്ലാരിമംഗലത്തു ദമ്പതികള്‍ വെട്ടേറ്റു മരിച്ചു. മുള്ളികുളങ്ങര സ്വദേശി ബിജു (43), ഭാര്യ കല (35) എന്നിവരാണു മരിച്ചത്. അയല്‍വാസി സുധീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരു വീട്ടുകാരും തമ്മില്‍ നാളുകളായി വസ്തു തര്‍ക്കമുണ്ടായിരുന്നു. ബിജുവിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം സുധീഷിനെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ സുധീഷും ബിജുവുമായി രണ്ടു ദിവസമായി വഴക്കുണ്ടായിരുന്നു. വൈകിട്ടു മൂന്നു മണിയോടെയാണു സംഭവം.