വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ചെന്നിത്തല; പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണം

single-img
23 April 2018

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലുവ റൂറല്‍ എസ്പി ആയിരുന്ന എവി ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം മറൈന്‍ ഡ്രൈവില്‍ ചെന്നിത്തല ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസ സമരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മകള്‍ ആര്യനന്ദയും സഹോദരനും ഉപവാസ സമരവേദിയില്‍ എത്തിയിട്ടുണ്ട്.