ഭൂചലനത്തില്‍ നിന്ന് രക്ഷപ്പെട്ട പന്നിക്ക് മ്യൂസിയത്തില്‍ രാജകീയ ജീവിതം

single-img
22 April 2018

ചൈനയിലെ വെന്‍ചുവാനില്‍ 2008ലുണ്ടായ ഭൂചലനത്തിന്റെ നടുക്കം ഇന്നും അവിടുത്തുകാര്‍ക്ക് മാറിയിട്ടില്ല. അന്നത്തെ ഭൂചലനത്തില്‍ നിന്ന് രക്ഷപ്പെട്ട ഷൂ ജിയാന്‍ക്വിംഗ് എന്ന പന്നി ഇന്നൊരു സെലിബ്രേറ്റിയാണ്. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ട് ഭക്ഷണം പോലും ലഭിക്കാതെ മരണം മുന്നില്‍ കണ്ട നിമിഷങ്ങളെ അതിജീവിച്ചാണ് ഷൂ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

എന്നാല്‍ സിചുവാന്‍ പ്രവിശ്യയിലെ ജിയാന്‍ചുവാന്‍ മ്യൂസിയത്തില്‍ സുഖകരമായ ജീവിതമാണ് ഇപ്പോള്‍ ഷൂവിന്. മ്യൂസിയത്തിലെ മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഷൂവിന്റെ ജീവിതം. ദിവസവും നടത്തം, പ്രത്യേകം പാകം ചെയ്ത ഭക്ഷണം.

ആഴ്ചയില്‍ ഒരിക്കല്‍ മൃഗഡോക്ടറുടെ പരിശോധന, പ്രത്യേക കുളി അങ്ങനെ രാജകീയ ജീവിതമാണ് ഷൂവിന് മ്യൂസിയത്തില്‍. ഷൂവിനൊപ്പം നിന്ന് ചിത്രമെടുക്കാന്‍ സഞ്ചാരികള്‍ക്കെല്ലാം വലിയ ആവേശമാണ്.