യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

single-img
22 April 2018

ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

നാളെ കോട്ടയം വഴിയുള്ള 56391 എറണാകുളം – കൊല്ലം പാസഞ്ചര്‍ കായംകുളത്തു യാത്ര അവസാനിപ്പിക്കും.

ആലപ്പുഴ വഴിയുള്ള 66309 എറണാകുളം – കൊല്ലം മെമു കായംകുളത്ത് യാത്ര അവസാനിപ്പിക്കും

56394 കൊല്ലം -–കോട്ടയം പാസഞ്ചര്‍ ചൊവ്വാഴ്ച രാവിലെ 9.30നു കായംകുളത്തുനിന്നാകും യാത്ര തുടങ്ങുക

16343 തിരുവനന്തപുരം സെന്‍ട്രല്‍–- മധുര ജംക്ഷന്‍ അമൃതാ എക്‌സ്പ്രസ് 20 മിനിറ്റ് പെരിനാട് സ്റ്റേഷനില്‍ പിടിച്ചിടും

19260 ഭാവ്‌നഗര്‍ – കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് 60 മിനിറ്റ് ശാസ്താംകോട്ടയില്‍ പിടിച്ചിടും

66308 കൊല്ലം – എറണാകുളം മെമു മേയ് അഞ്ചു വരെ ഒരു മണിക്കൂര്‍ വൈകി 12.35നേ കൊല്ലത്തുനിന്നു പുറപ്പെടൂ.

56387 എറണാകുളം – കായംകുളം പാസഞ്ചര്‍ മേയ് അഞ്ചു വരെ 45 മിനിറ്റ് വൈകി എറണാകുളത്തുനിന്ന് 12.45നേ പുറപ്പെടൂ.