കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ അന്തരിച്ചു

single-img
22 April 2018

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടിവിയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വനിതാ പത്രപ്രവര്‍ത്തകരുടെ വിഷയങ്ങളില്‍ സജീവമായി ഇടപെടാനും പത്രപ്രവര്‍ത്തകര്‍ നേരിടുന്ന വിഷയങ്ങളെ സമൂഹശ്രദ്ധയില്‍ കൊണ്ടുവരാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു ശ്രീകല .