പ്രതിഷേധിക്കാനും ചോദ്യം ചെയ്യാനും ആരുമില്ല: ഡീസല്‍ വില കുതിക്കുന്നു

single-img
22 April 2018

തിരുവനന്തപുരം: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തിലെത്തി. ഡീസല്‍ വില ഏഴുപത് രൂപയും കടന്ന് കുതിക്കുകയാണ്. ഡീസലിന് ഇന്ന് 16 പൈസ വര്‍ധിച്ച് 71.02 രൂപയായി.

പെട്രോള്‍ വിലയിലും ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി. പെട്രോളിന് 13 പൈസ വര്‍ധിച്ച് 78.17 രൂപയായി. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 74 ഡോളറിലെത്തിയിരുന്നു.

ഈവര്‍ഷംതന്നെ പ്രധാന നഗരങ്ങളില്‍ പെട്രോളിന് നാലു രൂപയും ഡീസലിന് ആറുരൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുമ്പോഴും രാജ്യത്തെ നികുതി കുറയ്ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.