‘നമസ്‌തേ ഇംഗ്ലണ്ട്’ നേരത്തെ എത്തും

single-img
22 April 2018

ന്യൂഡല്‍ഹി: ദസറ റിലീസായി വിപുല്‍ അമൃത്‌ലാല്‍ ഷായുടെ നമസ്‌തേ ഇംഗ്ലണ്ട് എത്തും. ഷൂട്ടിംഗ് സുഗമമായി നടക്കുന്നതിനാലാണ് ചിത്രം പറഞ്ഞതിലും നേരത്തെ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 2007ല്‍ ഇറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം നമസ്‌തേ ലണ്ടന്റെ തുടര്‍ച്ചയാണ് ഈ ചിത്രം. പഞ്ചാബ്, ധാക്ക, ബ്രൂസല്‍സ്, ലണ്ടന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

ഇഷ്ഖ്‌സാദെയായിരുന്നു അര്‍ജുന്‍ കപൂറിന്റെയും പരിനീതിയുടെയും ആദ്യ ചിത്രം. ഇതിന് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് നമസ്‌തേ ഇംഗ്ലണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 19ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.