സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപം ദുരൂഹമായി ഡ്രോണ്‍: സൈന്യം വെടിവെച്ചിട്ടു

single-img
22 April 2018

സൗദി അറേബ്യയില്‍ രാജകൊട്ടാരത്തിന് തൊട്ടടുത്തായി കണ്ട ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടു. അതീവ സുരക്ഷയുളള റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി ഇന്നലെ രാത്രി 8 മണിയോടെയാണ് ഡ്രോണ്‍ കണ്ടത്. ഡ്രോണ്‍ പറന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സൈന്യം വെടിവച്ചിടുകയായിരുന്നുവെന്ന് റിയാദ് പൊലീസ് വക്താവ് പറഞ്ഞു.

ഈ സമയം സല്‍മാന്‍ രാജകുമാരന്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്നില്ല. ദിരിയയിലെ അദ്ദേഹത്തിന്റെ ഫാമിലായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.