മൂന്ന് വയസുകാരിയെ സംരക്ഷിച്ച നായയ്ക്ക് ഓസ്‌ട്രേലിയന്‍ പൊലീസിന്റെ ആദരം

single-img
22 April 2018

മൂന്ന് വയസുകാരിയെ സംരക്ഷിച്ച നായയ്ക്ക് ഓസ്‌ട്രേലിയന്‍ പൊലീസിന്റെ ആദരം. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് സ്‌റ്റേറ്റില്‍ കഴിഞ്ഞ ദിവസം കാണാതായ ഔറോറ എന്ന മൂന്ന് വയസുകാരിയെ സംരക്ഷിച്ചതിനാണ് 17 വയസുള്ള മാക്‌സ് എന്ന നായയെ പൊലീസ് ആദരിച്ചത്. മാക്‌സിന് കേള്‍വിക്കും കാഴ്ചയ്ക്കും കുറവുണ്ട്.

വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കുട്ടി പോകുകയായിരുന്നു. ഇത് വീട്ടുകാര്‍ അറിഞ്ഞില്ല. പിന്നീട് കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും 15 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്താന്‍ സാധിച്ചത്.

കുട്ടിയെ കിട്ടുമ്പോള്‍ കൂടെ സംരക്ഷകനായി മാക്‌സുമുണ്ടായിരുന്നു. രാത്രിയില്‍ ചാറ്റല്‍ മഴയുമുണ്ടായിരുന്നു. എന്നാല്‍ കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാക്‌സിനെ അഭിനന്ദിച്ച് ക്വീന്‍സ്‌ലാന്‍ഡ് പൊലീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഫോട്ടോയും പോസ്റ്റ് ചെയ്തു. ഓണററി പൊലീസ് നായ എന്ന പദവിയും മാക്‌സിന് നല്‍കി.