മലയാള സീരിയല്‍ നടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

single-img
22 April 2018

 

മലപ്പുറം നിലമ്പൂരില്‍ സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇയ്യംമടയില്‍ വാടകയ്ക്കു താമസിക്കുന്ന സീരിയല്‍ ആര്‍ട്ടിസ്റ്റ് കെ.വി.കവിതയെ (35) ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച് അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്.

അപ്പോഴേക്കും പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. കവിത ഞായറാഴ്ച രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് വന്നതെന്ന് പറയുന്നു. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുണ്ട്. പെട്രോളൊഴിച്ചാണ് തീയിട്ടത്.

നിലമ്പൂര്‍ സി.ഐ. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് മൃതദേഹ പരിശോധന നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. നാലു വയസ്സുള്ള മകളുണ്ട്. ഭര്‍ത്താവ് ബെംഗളൂരുവിലാണ്.