200 വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ ബാക്കിയാകുന്ന ഏറ്റവും വലിയ സസ്തനി പശുവാകുമെന്ന് പഠന റിപ്പോര്‍ട്ട്

single-img
22 April 2018

200 വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ ബാക്കിയാകുന്ന ഏറ്റവും വലിയ സസ്തനി പശുവാകുമെന്ന് പഠന റിപ്പോര്‍ട്ട്. ന്യൂമെക്‌സിക്കോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സയന്‍സ് എന്ന പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആന, ജിറാഫ്, കാണ്ടാമൃഗം തുടങ്ങിയ വലിയ സസ്തനികള്‍ 200 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ കാണില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വലിപ്പമുള്ള സസ്തനികള്‍ക്ക് വേഗം വംശനാശം സംഭവിക്കുന്ന പ്രവണതയാണുള്ളതെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. അടുത്തിടെയാണ് ഭൂമിയില്‍ അവശേഷിച്ചിരുന്ന ഏക ആണ്‍ വെള്ളക്കാണ്ടാമൃഗം ചത്തത്.

വലിയ സസ്തനികളുടെ വംശനാശ ഭീഷണി ഗൗരവമായി കാണണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1.25 ലക്ഷം വര്‍ഷത്തെ ജൈവവൈവിധ്യ ചരിത്രം ആധാരമാക്കിയാണ് വലിപ്പമുള്ള സസ്തനികള്‍ക്ക് വേഗം വംശനാശം സംഭവിക്കുന്ന പ്രവണതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നത്. മാമത്ത്, ലാമ, സ്ലോത്ത് തുടങ്ങിയ വലിയ സസ്തനികളെല്ലാം ഭൂമിയില്‍ നിന്ന് അതിവേഗം ഇല്ലാതായവയാണ്.