ചൈനയില്‍ 15,000 ടണ്‍ ഭാരമുള്ള പാലം മാറ്റി സ്ഥാപിച്ചു(വീഡിയോ)

single-img
22 April 2018

ചൈനയില്‍ 15,000 ടണ്‍ ഭാരമുള്ള പാലം 81 ഡിഗ്രിയിലേക്ക് മാറ്റി സ്ഥാപിച്ചു. ഹൈബേയ് പ്രവിശ്യയിലുള്ള നാന്‍ യാംഹെ പാലമാണ് കറക്കിക്കൊണ്ട് സ്ഥാനം മാറ്റിയത്. രണ്ട് മണിക്കൂറെടുത്ത് ഏറെ പണിപ്പെട്ടാണ് പാലം മാറ്റിയത്. പാലം മാറ്റിസ്ഥാപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ബെയ്ജിംഗില്‍ നിന്നും സിന്‍ജിയാംഗിലേക്ക് 2,450 കിലോമീറ്റര്‍ നീളത്തില്‍ ഹൈവേ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പാലം വട്ടംകറക്കി മാറ്റിവെച്ചത്. ഈ ഹൈവേയുടെ നിര്‍മ്മാണം സെപ്ംതംബറില്‍ പൂര്‍ത്തിയാകും