കോഹ്‌ലിക്കും അമ്പയര്‍മാര്‍ക്കും വിശ്വസിക്കാനായില്ല; ട്രെന്‍ഡ് ബോള്‍ട്ടിന്റേത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച്: വീഡിയോ

single-img
22 April 2018

https://www.iplt20.com/video/124017

https://www.youtube.com/watch?v=VlLyS4h3Is4

https://www.iplt20.com/video/124017

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചിനാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ഇന്നലെ സാക്ഷിയായത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയാണ് ഉഗ്രന്‍ ക്യാച്ചിലൂടെ ട്രെന്‍ഡ് ബോള്‍ട്ട് പുറത്താക്കിയത്.

കോഹ്‌ലിയും ദക്ഷിണാഫ്രിക്കന്‍ താരമായ എബി ഡിവില്ലിയേഴ്‌സും ആയിരുന്നു ക്രീസില്‍. 11ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലാണ് ബോളിങ്ങിന് എത്തിയത്. ഫുള്‍ ടോസിലെത്തിയ ഓവറിലെ അവസാന ബോള്‍ കോഹ്‌ലി സിക്‌സറിനായി ഉയര്‍ത്തി. സ്റ്റേഡിയത്തിലുണ്ടായിരുന്നവര്‍ മുഴുവന്‍ ബോള്‍ സിക്‌സറാണെന്നാണ് കരുതിയത്.

പക്ഷേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഫാസ്റ്റ് ബോളറായ ട്രെന്‍ഡ് ബോള്‍ട്ട് അവിശ്വസനീയമായി ബോള്‍ കൈപ്പിടിയില്‍ ഒതുക്കി. പറന്നുയര്‍ന്നാണ് ബോള്‍ട്ട് ക്യാച്ചെടുത്തത്. ഒരു നിമിഷത്തേക്ക് സ്റ്റേഡിയം മുഴുവന്‍ സ്തബ്ധരായി.

കോഹ്‌ലിക്കു പോലും അത് വിശ്വസിക്കാനായില്ല. 30 റണ്‍സുമാായി കോഹ്‌ലിക്ക് കളംവിടേണ്ടി വന്നു. ബോള്‍ട്ടിന്റെ ക്യാച്ച് കണ്ട കമന്റേറ്റര്‍മാര്‍ ഐപിഎല്‍ ചരിത്രത്തിലെ മികച്ച ക്യാച്ചായിരിക്കുമോ ഇതെന്നും ചോദിക്കുന്നുണ്ടായിരുന്നു.