മഹാരാഷ്ട്രയില്‍ 13 നക്‌സലൈറ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

single-img
22 April 2018

മുംബൈ: മഹാരാഷ്ട്രയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 13 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോലി ജില്ലയിലെ എട്ടപ്പള്ളി ഭോറിയ വനപ്രദേശത്ത് ഞായറാഴ്ചയാണ് ഏറ്റമുട്ടലുണ്ടായത്. ഗഡ്ചിരോലി പോലീസിന്റെ കീഴിലുള്ള പ്രത്യേക സേനയായ സി60 കമാന്‍ഡോയാണ് നക്‌സലൈറ്റുകളുമായി ഏറ്റുമുട്ടല്‍ നടത്തിയത്.

ഞായറാഴ്ച്ച രാവിലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. രണ്ട് കമാന്‍ഡോകളും ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. സി 60 ടീമിലെ സായ്‌നാഥ്, സൈന്യു എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെയുള്ള ഭംരഗഡിലെ ടാഡ്ഗാവോണ്‍ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഓപ്പറേഷന്‍ നടത്തിയ സി60 ടീമിനെ ഡിജിപി സതീഷ് മാത്തൂര്‍ അഭിനന്ദിച്ചു. അടുത്തകാലത്ത് നക്‌സലൈറ്റുകള്‍ക്കെതിരെ നടന്ന പ്രധാന ഓപ്പറേഷനാണ് ഇതെന്ന് മാത്തൂര്‍ പറഞ്ഞു.