പുരുഷന്മാര്‍ സെല്‍ഫോണുകള്‍ പാന്റ്‌സിന്റെയോ ഷര്‍ട്ടിന്റെയോ പോക്കറ്റിലിട്ടു നടക്കുമ്പോൾ ഇതാണ് സംഭവിക്കുന്നത്…

single-img
21 April 2018

പുരുഷന്മാരിലെ വന്ധ്യതയുടെ കാരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സെല്‍ഫോണുകളാണെന്നു വിദഗ്ധര്‍. ഫോണുകളിലെ ഇലക്ട്രോ മാഗ്‌നെറ്റിക്ക് റേഡിയേഷനാണ് ഇതിനു കാരണം. പൊതുവേ സെല്‍ ഫോണുകള്‍ പുരുഷന്മാര്‍ പാന്റ്‌സിന്റെയോ ഷര്‍ട്ടിന്റെയോ പോക്കറ്റിലാണ് സൂക്ഷിക്കുക.

ഇതാണ് ഇവിടെ അപകടം കൂട്ടുന്നത്. നേരിട്ടുള്ള തരംഗങ്ങള്‍ ഏല്‍ക്കാന്‍ ഇത് കാരണമാകുന്നു. അമേരിക്കയില്‍ നടത്തിയൊരു പഠനത്തില്‍ ഇത്തരം തരംഗങ്ങള്‍ ഏല്‍ക്കുമ്പോള്‍ അത് പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണവും ചലനശേഷിയും കുറയ്ക്കുന്നതായി കണ്ടെത്തിയിരുന്നു.

നാലു മണിക്കൂര്‍ നേരം ഒരു ദിവസം ഫ്രണ്ട് പോക്കെറ്റില്‍ സെല്‍ ഫോണ്‍ സൂക്ഷിച്ചാല്‍ പോലും ഇത് സംഭവിക്കും. DNAയില്‍ പോലും മാറ്റങ്ങള്‍ സംഭവിക്കാന്‍ ഇത് നിമിത്തമാകും. അഞ്ചില്‍ ഒരു ദമ്പതികള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ വന്ധ്യതാപ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ഗര്‍ഭം ധരിക്കാന്‍ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ഉറക്കക്കുറവ്, തലചുറ്റല്‍, മെലാടോണിന്‍ ഉല്‍പാദനം കുറയ്ക്കല്‍ എന്നിവയെല്ലാം ഈ സെല്‍ ഫോണുകള്‍ മൂലം സംഭവിക്കുന്ന പ്രശ്‌നങ്ങളാണ്.

പരമാവധി ഉപയോഗം കുറയ്ക്കുക എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രതിവിധി. ഒപ്പം ഫോണുകള്‍ ഒന്നുങ്കില്‍ ബാക്ക് പോക്കെറ്റ് അല്ലെങ്കില്‍ ബെല്‍റ്റിനു സമീപം സൂക്ഷിക്കുക. ഇത് നേരിട്ടുള്ള തരംഗം ഏല്‍ക്കുന്നതു തടയാന്‍ ഒരുപരിധി വരെ സഹായിക്കും.

ദീര്‍ഘനേരത്തെ സംഭാഷണം ഒഴിവാക്കുന്നതും നല്ലതാണ്. ഇന്നത്തെ കാലത്ത് ഫോണുകള്‍ പൂര്‍ണമായും ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അവയുടെ ഉപയോഗവും അവ സൂക്ഷിക്കുന്നത് എങ്ങനെഎന്നതും പ്രധാനമാണ്.
എന്നാല്‍ സെല്‍ ഫോണുകള്‍ മാത്രമല്ല വന്ധ്യതയുടെ കാരണം എന്നതും എടുത്തു പറയേണ്ടതാണ്. വന്ധ്യതയ്ക്ക് കാരണമാകുന്ന അനേകം കാര്യങ്ങളില്‍ ഒന്നു മാത്രമാണ് സെല്‍ ഫോണ്‍.

പുരുഷനു മാത്രമല്ല സ്ത്രീകള്‍ക്കും സെല്‍ ഫോണുകള്‍ അപകടം തന്നെയാണ്. അണ്ഡോല്‍പാദനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സെല്‍ ഫോണ്‍ റേഡിയേഷനു സാധിക്കും. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കും ഇത് അപകടമാണ്. അതുകൊണ്ടുതന്നെയാണ് ഗര്‍ഭകാലത്ത് സെല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ പറയുന്നതും.