കൊല്ലത്ത് ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കു​റ്റി​ക്കാ​ട്ടി​ൽ തെ​രു​വു​നാ​യ​ക​ൾ കടിച്ചുകീറിയ നിലയില്‍

single-img
21 April 2018


കൊല്ലം: പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതശരീരം തെരുവ് നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുത്തൂര്‍ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം.

മാം​സ ക​ഷ​ണ​ങ്ങ​ൾ തെ​രു​വു​നാ​യ​ക​ൾ ക​ടി​ച്ചു​കീ​റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. മൃ​ത​ദേ​ഹം നാടോടികളുടെ കുഞ്ഞിന്റേതെന്നാണു സൂചന. ഒരാള്‍ അറസ്റ്റിലായിട്ടൂണ്ട്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.