ബാ​ല​പീ​ഡ​ക​ർ​ക്കു വ​ധ​ശി​ക്ഷ;നിയമഭേദഗതിക്ക്​ മന്ത്രിസഭാംഗീകാരം

single-img
21 April 2018

ന്യൂ​​​​ഡ​​​​ൽ​​​​ഹി: 12 വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പീ​​​​ഡ​​​​ന​​​​ക്കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ക്കു വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സി​​​​നു കേ​​​​ന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കഠുവ, ഉ​​​​ന്നാ​​​​വോ മാ​​​​ന​​​​ഭം​​​​ഗ​​​​ക്കേ​​​​സു​​​​ക​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​കാതി​​​​ക്ര​​​​മം ത​​​​ട​​​​യ​​​​ൽ നി​​​​യ​​​​മ​​​​മാ​​​​യ പോ​​​​ക്സോ​​​​യി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്താ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ തീരുമാനമെടുത്തത്.

ഓര്‍ഡിനന്‍സ്​ പാര്‍ല​മെന്‍റി​​ന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിക്കും. അതിന്​ രാഷ്​ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമഭേദഗതി നിലവില്‍ വരും.

നിലവില്‍ പോക്​സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ക്ക്​ കുറഞ്ഞത്​ ഏഴുവര്‍ഷവും കൂടിയത്​ ജീവപര്യന്തം ശിക്ഷയുമാണ്​ നിര്‍ദേശിക്കുന്നത്​. ഇതാണ്​ വധശിക്ഷയാക്കി ഉയര്‍ത്തിയത്.

ക​ഠ്​​വ​യി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ ദാ​രു​ണ മ​ര​ണ​മ​ട​ക്കം തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന പീ​ഡ​ന സം​ഭ​വ​ങ്ങ​ളി​ല്‍ സ​മൂ​ഹ​ത്തി​ല്‍​നി​ന്ന്​ ഉ​യ​ര്‍​ന്ന പ്ര​തി​ഷേ​ധ​മാ​ണ്​ ക​ടു​ത്ത ന​ട​പ​ടി​ എടുക്കാന്‍ സ​ര്‍​ക്കാ​റി​നെ പ്രേ​രി​പ്പി​ച്ചത്.