വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപകിനെ ഇന്ന് പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

single-img
21 April 2018

 


വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ വരാപ്പുഴ എസ്‌ഐ ദീപകിനെ ഇന്ന് പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതിയാണ് വരാപ്പുഴ എസ്‌ഐ ദീപക്. കൊലപാതകക്കുറ്റമാണ് ദീപകിനെതിരെ ചുമത്തിയത്. അവധി ദിവസം രാത്രി വരാപ്പുഴ സ്റ്റേഷനിലെത്തിയ ദീപക്, ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന് കണ്ടെത്തിയ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരന്നു.

ദീപക്കിന് വേണ്ടി ജാമ്യാപേക്ഷയും ഇന്ന് തന്നെ നല്‍കിയേക്കും. അതേസമയം കേസിലെ മറ്റ് മൂന്ന് പ്രതികളായ ആര്‍ടിഎഫുകാരുടെ ജാമ്യാപേക്ഷയും ഇന്ന് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ഇവരെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനായി വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്ന് അപേക്ഷ നല്‍കിയേക്കും. വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ 9 പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതികളെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്ത ഒന്‍പത് പ്രതികളുടെ ജാമ്യാപേക്ഷയില്‍ അവധിക്കാല കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.