രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടു:മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

single-img
21 April 2018


പാ​റ്റ്ന: മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ ധ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന യ​ശ്വ​ന്ത് സി​ന്‍​ഹ ബി​ജെ​പി വി​ട്ടു. പാ​റ്റ്ന​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ബി​ജെ​പി ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി സി​ന്‍​ഹ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്നു ഞാ​ന്‍ ബി​ജെ​പി​യു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ക്കു​ന്നു. എ​ല്ലാ ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്നും ഞാ​ന്‍ സ​ന്യാ​സം സ്വീ​ക​രി​ക്കു​ന്നു- ബി​ജെ​പി ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സി​ന്‍​ഹ പ​റ​ഞ്ഞു.മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് സിന്‍ഹ അറിയിച്ചു. എന്നാല്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതു തുടരും. പാര്‍ലമെന്റ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും അനുവദിക്കുന്നില്ല. ബജറ്റ് സമ്മേളനം നടക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ പോലും പ്രതിപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച നടത്താന്‍ ശ്രമിച്ചില്ലെന്നും സിന്‍ഹ പറഞ്ഞു.

ഏറെക്കാലമായി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്ന സിന്‍ഹ വളരെക്കാലമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായും വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1990-91 ല്‍ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായ സിന്‍ഹ 1998 മുതല്‍ 2002 വരെയാണ് വാജ്‌പേയ് മന്ത്രിസഭയില്‍ ധനമന്ത്രിയായത്. തുടര്‍ന്ന് 2004 വരെ വിദേശകാര്യമന്ത്രി സ്ഥാനവും വഹിച്ചു.