Categories: Travel

ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് യാത്രക്കൊരുങ്ങി അച്ഛനും മകനും; പോകുന്നത് ബൈക്കില്‍


തെലങ്കാന: യാത്രകള്‍ എന്നും ഒരു അനുഭവമാണ്. മനസിനെ ചെറുപ്പമാക്കാനും പ്രായത്തെ മറന്ന് കുട്ടികളെ പോലെ യാത്ര നടത്താനും സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. പറഞ്ഞുവരുന്നത് ഒരു അച്ഛന്റെയും മകന്റെയും യാത്രയെ കുറിച്ചാണ്. ഇവര്‍ യാത്ര പോകുന്നത് ഹൈദരബാദില്‍ നിന്ന് ലണ്ടനിലേക്കാണ്. അതും റോഡ് മാര്‍ഗം ബൈക്കില്‍. സമാധാനവും സന്തോഷവും സ്‌നേഹവും ലോകത്തിന് നല്‍കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം.

ഹൈദരാബാദില്‍ ബിസിനസുകാരനായ ജി.വി.പ്രസാദും മകന്‍ രക്ഷിതുമാണ് യാത്ര നടത്തുന്നത്. ഈ മാസം 24നാണ് യാത്ര തുടങ്ങുന്നത്. 55 ദിവസത്തിനുള്ളില്‍ 16 രാജ്യങ്ങള്‍ 17,000 കിലോമീറ്ററുകള്‍ താണ്ടി ലണ്ടനിലെത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം.

”ഞാനും എന്റെ മകന്‍ രക്ഷിതും ഉള്‍പ്പെടെ ആറ് പേരാണ് ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയില്‍ പങ്കാളികളാകുന്നത്. ഈ മാസം 24ന് ഞാനും മകനും ഹൈദരാബാദില്‍ നിന്ന് യാത്ര തിരിക്കും. മറ്റുള്ളവര്‍ 28ന് ഗുവാഹത്തിയില്‍ നിന്ന് ഞങ്ങള്‍ക്കൊപ്പം ചേരും. 16 രാജ്യങ്ങള്‍ കടന്ന് 55 ദിവസത്തെ യാത്രക്ക് ശേഷം ലണ്ടനിലെത്തും”, ജി.വി.പ്രസാദ് പറയുന്നു.

ഒരു ലോകം, ഒരു കുടുംബം എന്ന സന്ദേശം പ്രോത്സാഹിപ്പിക്കുകയാണ് തങ്ങളുടെ യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Share
Published by
evartha Desk

Recent Posts

ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ കള്ളനെന്ന് എഴുതി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹൈഡും മുന്‍ നടിയുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ…

3 hours ago

പെട്ടെന്നൊരു ബസ് ഞങ്ങളുടെ കാറിനെ ഇടിക്കുകയായിരുന്നു: മോനിഷ മരിച്ച അന്നത്തെ അപകടത്തെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി പറയുന്നു: വീഡിയോ

പതിനാലാം വയസില്‍ അഭിനയമികവിന്റെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ നടി മോനിഷ വിടവാങ്ങിയിട്ട് ഇരുപത്തിയാറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ് കടന്നു വന്ന മോനിഷ വെറും…

3 hours ago

‘ഒച്ച ഫോട്ടോയില്‍ കിട്ടൂല മിസ്റ്റര്‍’; വൈറലായി മാമുക്കോയയുടെ ഡബ്‌സ്മാഷ്

കിടിലന്‍ ഡബ്‌സ്മാഷുമായി നടന്‍ മാമുക്കോയ. താന്‍ തന്നെ അഭിനയിച്ച സിനിമയിലെ രംഗങ്ങളാണ് മാമുക്കോയ ഡബ്‌സ്മാഷില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടെ സാലി എന്നൊരു യുവാവുമുണ്ട്. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്റെ ഫോട്ടോ…

4 hours ago

‘സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി’; സുപ്രീം കോടതി നടപടികള്‍ ഇനിമുതല്‍ തത്സമയം കാണാം

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലെ നടപടിക്രമങ്ങള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാം. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ…

4 hours ago

ഒക്ടോബര്‍ രണ്ടുമുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ

കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഒക്ടോബര്‍ രണ്ടുമുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി വിലക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല…

5 hours ago

This website uses cookies.