വിഴിഞ്ഞം പദ്ധതി: 18.96 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

single-img
20 April 2018

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാത്തതില്‍ 18.96 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സര്‍ക്കാര്‍ ആദാനി ഗ്രൂപ്പിന് നോട്ടിസ് നല്‍കി. ഒക്ടോബര്‍ 24നകം പദ്ധതിയുടെ 25 ശതമാനം നിര്‍മാണം പൂര്‍ത്തിയാകേണ്ടതായിരുന്നു. വൈകുന്ന ഓരോ ദിവസവും 12 ലക്ഷം രൂപവീതം നഷ്ടപരിഹാരം കണക്കുകൂട്ടിയാണു തുക ആവശ്യപ്പെട്ടിരിക്കുന്നത്.

പദ്ധതി നിശ്ചിത സമയത്തു പൂര്‍ത്തിയാകില്ലെന്നും 16 മാസം കൂടി അധികം അനുവദിക്കണമെന്നുമുള്ള ആവശ്യം അദാനി ഗ്രൂപ്പ് വീണ്ടും ഉന്നയിച്ചിരിക്കുകയാണ്.