സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്‍റ് നോട്ടീസ് നല്‍കി

single-img
20 April 2018


ന്യൂ ഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷനേതാക്കള്‍ ഇംപീച്ചമെന്റ് നോട്ടീസ് നല്‍കി. രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി അസാദ് അറിയിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ നേരത്തെ തന്നെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാജ്യസഭയില്‍ നോട്ടീസ് നല്‍കിയ സ്ഥിതിക്ക് വിഷയം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കേണ്ടിവരും.

ന്യൂഡൽഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി നിലപാടെടുത്തതോടെ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കം സജീവമായത്.

ഇംപീച്ച്മെന്റ് നോട്ടീസ് സ്പീക്കർക്ക് അംഗീകരിക്കാനും തളളാനും സാധിക്കും. വ്യക്തമായ കാരണം ഇംപീച്ച്മെന്റിന് ആവശ്യമാണ്. ചീഫ് ജസ്റ്റിസിനെ പുറത്താക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പാണെങ്കിലും പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ ഇതുകൊണ്ട് ചിലപ്പോൾ സാധിച്ചേക്കും.