ദീപികയും രണ്‍ബീറും വീണ്ടും ഒരുമിച്ചു; മനീഷ് മല്‍ഹോത്രയ്ക്ക് വേണ്ടി(വീഡിയോ)

single-img
20 April 2018

ഒരു കാലത്ത് ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുകോണും. എന്നാല്‍ ആരാധകരെ നിരാശരാക്കി ഇരുവരും പിരിഞ്ഞു. കത്രീന കെയ്ഫാണ് ഇരുവരുടെയും പ്രണയതകര്‍ച്ചയ്ക്ക് കാരണമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

രണ്‍ബീറുമായി പിരിഞ്ഞ ദീപിക ഇപ്പോള്‍ രണ്‍വീര്‍ സിങിന്റെ കാമുകിയാണ്. ഇരുവരുടെയും വിവാഹം ഈ വര്‍ഷം അവസാനം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കത്രീനയുമായുള്ള രണ്‍ബീറിന്റെ ബന്ധവും തകര്‍ന്നു.

രണ്‍ബീറും ദീപികയും പൊതുവേദികളില്‍ ഒന്നിച്ചെത്താറുണ്ടെങ്കിലും ഇരുവരും സംസാരിക്കാറില്ലായിരുന്നു. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷവും ഇരുവരും ഒന്നിച്ച് സിനിമകള്‍ ചെയ്തിരുന്നു. ബോളിവുഡിലെ ഏറ്റവും പുതിയ സംസാരവിഷയം രണ്‍ബീറും ദീപികയും ഒരുമിച്ചൊരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തതാണ്. മനീഷ് മല്‍ഹോത്രയുടെ ‘മിജ്‌വാന്‍ ഫാഷന്‍ ഷോ’യില്‍ കൈപിടിച്ച് റാമ്പില്‍ ഇരുവരും ചുവടുവെച്ചു. നിറപുഞ്ചിരിയോടെയാണ് ദീപിക രണ്‍ബീറിന്റെ കൈപിടിച്ച് എത്തിയത്. വെളുത്ത ഫ്‌ളോറല്‍ ലെഹങ്കയാണ് നടി ധരിച്ചിരുന്നത്. കറുത്ത നിറത്തിലുള്ള ബന്ദ്ഗാലയാണ് രണ്‍ബീര്‍ ധരിച്ചിരുന്നത്.