ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്‍റിനുള്ള നീക്കം നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി.

single-img
20 April 2018

ന്യൂഡല്‍​ഹി: ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയുമായി ബന്ധപ്പെട്ട് നടത്തുന്ന പൊതുപ്രസ്താവനകളില്‍ കടുത്ത അതൃപ്തി പ്രകടിച്ച്‌ സുപ്രീം കോടതി. രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍ ദൗ‍ര്‍ഭാഗ്യകരമാണെന്നും ജസ്റ്റിസുമാരായ എ.കെ.സിക്രി,​ അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ലോയ കേസിലെ വിധിയില്‍ കോണ്‍ഗ്രസ് ഇന്നലെ നിരാശ പ്രകടിപ്പിച്ചിരുന്നു.’ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സങ്കടകരമായ ദിവസം’ എന്നാണ് കോണ്‍ഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ക്ക് പോലും സംശയമുണ്ടാക്കുന്ന വിധി എന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്‌മെന്‍റ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ അഭിപ്രായ പ്രകടനം. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയാണ് ഹരജി സമര്‍പ്പിച്ചത്. മെയ് ഏഴിന് വാദം കേള്‍ക്കാനായി ഹരജി മാറ്റിവെച്ചു.