വാരാപ്പുഴ കസ്​റ്റഡി മരണം സി​ബി​ഐ​ക്ക് വി​ട​ണം;പ്ര​തി​പ​ക്ഷ നേ​താ​വ് നിരാഹാര സമരത്തിന്

single-img
20 April 2018

കോട്ടയം: വാരാപ്പുഴയില്‍ പൊലീസ്​ കസ്​റ്റഡിയില്‍ ശ്രീജിത്ത്​ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.​ഐ ​അന്വേഷണം വേണമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ എം.എം ഹസന്‍.പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ എം.​എം. ഹ​സ​ന്‍ പറഞ്ഞു. എ​റ​ണാ​കു​ള​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത് മു​ത​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത് വ​രെ​യാ​ണ് നി​രാ​ഹാ​രം സ​മ​രം. സം​ഭ​വ​ത്തി​ല്‍ ആ​ലു​വ റൂ​റ​ല്‍ എ​സ്പി എ.​വി. ജോ​ര്‍​ജി​നെ സ​സ്പെ​ന്‍​ഡു ചെ​യ്യ​ണ​മെ​ന്നും ഹ​സ​ന്‍ കോ​ട്ട​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.ചെന്നിത്തലക്കൊപ്പം മറ്റ്​ യു.ഡി.എഫ്​ നേതാക്കളും ഉപവാസമിരിക്കും. ​

യു​ഡി​എ​ഫി​ലേ​ക്ക് കെ.​എം. മാ​ണി തി​രി​ച്ചു​വ​ന്നാ​ല്‍ സ്വീ​ക​രി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ണി മ​റു​പ​ടി പ​റ​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോണ്‍ഗ്രസ്​ നടത്തുന്ന ജനമോചന യാത്ര സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.