ലോകത്ത് സ്വാധീനം ചെലുത്തിയ നൂറ് പേരില്‍ ദീപിക പദുകോണ്‍; അഭിനന്ദനവുമായി പ്രിയങ്കയും, വിന്‍ ഡീസലും

single-img
20 April 2018

ലോകമെമ്പാടുമുള്ള ആരാധകരുടെ ആശംസകളാല്‍ വീര്‍പ്പുമുട്ടുകയാണ് ദീപിക പദുകോണ്‍. ലോകത്ത് സ്വാധീനം ചെലുത്തിയ നൂറ് പേരുടെ പട്ടികയില്‍ സ്ഥാനം നേടിയാണ് ദീപിക വാര്‍ത്തകളില്‍ നിറയുന്നത്.രസകരമായ മറ്റൊരു കാര്യം ഇന്ത്യയില്‍ നിന്നും ദീപികയും ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും മാത്രമാണ് ഈ പട്ടികയില്‍ ഇടംനേടിയിരിക്കുന്നതെന്നാണ്.

ഇരുവര്‍ക്കും പ്രിയങ്ക ചോപ്ര ആശംസകള്‍ നേര്‍ന്നു. എന്റെ പ്രിയ സുഹൃത്തുക്കളായ കൊഹ്ലിയും, ദീപികയും ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരില്‍ ഇടം നേടിയതില്‍ ഞാന്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇരുവരും അതിന് അര്‍ഹരാണെന്നും പ്രിയങ്ക ചോപ്ര സമൂഹമാധ്യമത്തില്‍ കുറിച്ചു.

അതേ സമയം ഹോളിവുഡ് താരം വിന്‍ഡീസലും ദീപികയ്ക്ക് ആശംസകള്‍ നേര്‍ന്നു. ഇന്ത്യയെ മാത്രമല്ല, ലോകത്തെ ഒന്നടങ്കമാണ് ദീപിക പ്രതിനിധീകരിക്കുന്നതെന്നും താരം പറഞ്ഞു. ട്രിപ്പിള്‍ എക്സ് ദി റിട്ടേണ്‍ ഓഫ് ക്സാണ്ടര്‍ കേജ് എന്ന ഹോളിവുഡ് ചിത്രത്തില്‍ വിന്‍ഡീസലിന്റെ നായികയായിരുന്നു ദീപിക.