നരോദ്യ പാട്യ കൂട്ടക്കൊലപാതകം;ബിജെപി മുൻ മന്ത്രി മായ കോഡ്​നാനിയെ വെറുതെ വിട്ടു

single-img
20 April 2018

അഹമ്മദാബാദ്​: നരോദ്യ പാട്യ കുട്ടക്കൊല കേസില്‍ മായ കോഡ്​നാനിയെ വെറുതെ വിട്ടു. ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തിയാണ്​ സുപ്രധാന വിധിപുറപ്പെടുവിച്ചത്​. സംശയത്തി​​െന്‍റ ആനുകൂല്യം നല്‍കിയാണ്​ മായ കോഡ്​നാനിയെ വെറുതെ വിട്ടതെന്ന്​ കോടതി വ്യക്​തമാക്കിയിട്ടുണ്ട്​.നരേന്ദ്ര മോദി മന്ത്രിസഭയില്‍ വനിത-ശിശു ക്ഷേമ മന്ത്രിയായിരുന്നു മായ കൊഡ്നാനി.

അതേ സമയം, കേസിലെ മറ്റൊരു പ്രതിയായ ബാബു ബജ്​രംഗിയുടെ ശിക്ഷ കോടതി ശരിവെച്ചിട്ടുണ്ട്​. സംശയത്തി​​െന്‍റ ആനുകൂല്യം നല്‍കിയാണ്​ മായ കോഡ്​നാനിയെ വെറുതെ വിട്ടതെന്ന്​ കോടതി വ്യക്​തമാക്കിയിട്ടുണ്ട്​.

95 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവാണ് മായാ കോട്‌നാനി. കേസില്‍ ഇവരെ 28 വര്‍ഷത്തെ കഠിന തടവിനാണ് വിചാരണ കോടതി അവരെ ശിക്ഷിച്ചത്.