‘മോദി വടികൊടുത്ത് അടി വാങ്ങി’: ഇന്ത്യയ്ക്ക് ദശലക്ഷം പ്രശ്‌നങ്ങളുണ്ടെന്ന് മോദി: ശരിക്കുള്ള പ്രശ്‌നം താങ്കളാണെന്നും 2019 ആണ് ഉത്തരമെന്നും മറുപടി

single-img
19 April 2018

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദശലക്ഷം പ്രശ്‌നങ്ങളുണ്ടെന്നും ഇവ പരിഹരിക്കാന്‍ ദശലക്ഷം ആളുകളുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് കുറിക്ക് കൊള്ളുന്ന മറുപടി വൈറലാകുന്നു. സ്റ്റോക്‌ഹോമിലെ ഇന്ത്യക്കാരുമായി നടത്തിയ സംവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ ട്വീറ്റ്. എന്നാല്‍ ഇതിന് മറുപടിയായി സുബി എന്ന യുവാവ് കുറിച്ചത് താങ്കളാണ് ശരിക്കുള്ള പ്രശ്‌നമെന്നും 2019 ആണ് ഏക പ്രതിവിധിയെന്നുമായിരുന്നു.