സ്‌ട്രോക്കു വന്നാല്‍ ഉടന്‍ എന്ത് ചെയ്യണം ?

single-img
19 April 2018

സ്‌ട്രോക്ക് ഏറെ വ്യാപകമായി കണ്ടു വരുന്ന കാലമാണിത്. എന്നാല്‍ ചില മുന്‍കരുതലുകളെടുത്താല്‍ സ്‌ട്രോക്കിനെ ഒരു പരിധി വരെ അകറ്റി നിര്‍ത്താം. രക്തചംക്രമണത്തിനാവശ്യമായ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന രോഗങ്ങളുടെ ഫലമായി തലച്ചോറിന്റെ പ്രത്യേകഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ക്ഷതങ്ങളാണ് സ്‌ട്രോക്ക് എന്നറിയപ്പെടുന്നത്.

ഇതിന്റെ ലക്ഷണങ്ങള്‍ പലതരത്തിലാണ്. ശരീരത്തിന്റെ ഒരു വശത്തു മരവിപ്പ് ഉണ്ടാവുക, നടക്കുമ്പോള്‍ ഇരുവശത്തേക്കും ചാഞ്ചാടി പോവുക, പെട്ടെന്നു കോങ്കണ്ണ് പ്രത്യക്ഷപ്പെടുക. മറ്റുള്ളവര്‍ സംസാരിക്കുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങി വിവിധ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്.

ഈ അവസരത്തില്‍ ആദ്യത്തെ മണിക്കൂറുകളില്‍ രോഗികളെ ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷിക്കാന്‍ സാധിക്കും. ഇതിനെ വൈദ്യശാസ്ത്രം ഗോള്‍ഡന്‍ പിരിയഡ് എന്നാണു വിളിക്കുക. ഈ സമയത്തെ ചികിത്സ കൊണ്ട് തലച്ചോറില്‍ കാര്യമായ അപകടങ്ങള്‍ സംഭവിക്കും മുന്‍പ് രോഗിയെ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ സാധിക്കും.

താമസിക്കുന്ന ഓരോ മണിക്കൂറും വിലപ്പെട്ടത് ആണെന്ന് ഓര്‍ക്കുക. അടുത്തിടെ ഇത്തരം രണ്ടു രോഗികളെ കൂടെയുള്ളവരുടെ ശ്രമഫലമായി ഉടനടി രക്ഷിക്കാന്‍ സാധിച്ച ഒരു സംഭവത്തെ കുറിച്ചു ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ.

ഒരാള്‍ക്ക് സ്‌ട്രോക്കിന്റെ സൂചനകള്‍ ആരംഭിച്ചത് ഓഫീസില്‍വച്ചായിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് രോഗിയുടെ അസ്വഭാവികമാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചതോടെ ഉടനടി ആശുപത്രിയിലേക്ക് എത്തിക്കാന്‍ സാധിച്ചു. ജീവനും തിരിച്ചു കിട്ടി. ആശുപത്രിയില്‍ എടുത്ത ആദ്യ എംആര്‍ഐ നോര്‍മലായിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കു ശേഷം രണ്ടാമത് എടുത്തതില്‍ പ്രശ്‌നങ്ങള്‍ കാണുകയും ചെയ്തു. സ്‌ട്രോക്ക് തടയാനുള്ള കിേൃമ്‌ലിീൗ െരഹീേയൗേെശിഴ റൃൗഴ ഉടന്‍ രോഗിക്ക് നല്‍കിയതിനാല്‍ കാര്യമായ പ്രശ്‌നങ്ങള്‍ഉണ്ടായില്ല.

രണ്ടാമത്തെ കേസില്‍, ഭര്‍ത്താവിനു പെട്ടെന്ന് സംസാരശേഷി നഷ്ടമായതു കണ്ടു സംശയം തോന്നിയ ഭാര്യയുടെ ഉചിതമായ ഇടപെടലാണ് രക്ഷയായത്. എന്നാല്‍ കിേൃമ്‌ലിീൗ െരഹീേയൗേെശിഴ റൃൗഴ നല്‍കിയിട്ടും ഇവിടെ രോഗിക്ക് രക്ഷയായില്ല. അതുകൊണ്ട് അടിയന്തരമായി ക്ലോട്ട് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നു.

എന്നാല്‍ തക്കസമയത്ത് ക്ലോട്ട് നീക്കം ചെയ്യാന്‍ കഴിഞ്ഞതിനാല്‍ രോഗിക്ക് സംസാരശേഷി തിരിച്ചു ലഭിച്ചു. പെട്ടെന്ന് ചികിത്സ തേടാന്‍ സഹായിച്ചതു കൊണ്ടാണ് ഈ രണ്ടു കേസിലും രോഗികളെ രക്ഷിക്കാന്‍ സാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.