ലോയ കേസ് വിധിക്ക് പിന്നാലെ സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

single-img
19 April 2018

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞതിന് പിന്നാലെ സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ബ്രസീലില്‍ നിന്നുള്ള ഹാക്കര്‍മാരാണ് സൈറ്റില്‍ കടന്നുകയറിയത്. പച്ചനിറത്തിലുള്ള ഇലയുടെ ചിത്രം നല്‍കിയ ശേഷം ഹാക്കെഡോ പോര്‍ ഹൈ ടെക് ബ്രസീല്‍ ഹാക് ടീം എന്നും സൈറ്റില്‍ എഴുതിയിട്ടുണ്ട്.

സി ബി ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതി തള്ളിയതിന് മിനിറ്റുകള്‍ക്കകമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. നിലവില്‍ സൈറ്റ് ഓഫ്‌ലൈനിലാണുള്ളത്.

2013ല്‍ ഇന്ത്യന്‍ സൈറ്റുകളടക്കം നൂറുകണക്കിന് വെബ്‌സൈറ്റുകള്‍ ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീം ഹാക്ക് ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര പ്രതിരോധ മന്ത്രാല?ത്തിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തിരുന്നു. അത് ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാരായിരുന്നു. സെന്‍ എന്ന ചൈനീസ് ഭാഷയില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.